കോവിഡ് വാക്സിന് രജിസ്ട്രേഷന്; ഡി.വൈ.എഫ്.ഐ ഹെല്‍പ്പ് ഡെസ്കിന് ജില്ലയില്‍ തുടക്കമായി.
ബത്തേരി: ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ കോവിഡ് 19 വാക്സിന് രജിസ്ട്രേഷന് ഹെല്‍പ്പ് ഡെസ്കിന് വയനാട് ജില്ലയില്‍ തുടക്കമായി. കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിന്റെ ഭാഗമായി കേരളത്തിലും വ്യാപനതോത് കൂടുകയാണ്. സാര്‍വ്വത്രിക വാക്സിനേഷനാണ് ഈ മഹാമാരിക്ക് പ്രതിരോധം തീര്‍ക്കുവാനുള്ള പോംവഴി. തിരക്ക് ഉണ്ടാകാതിരിക്കാന്‍, വാക്സിന് എടുക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷന് ഒഴുവാക്കി, പകരം ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് വാക്സിന് രജിസ്ട്രേഷന് സഹായിക്കുന്നതിനായി ഡി.വൈ.എഫ്.ഐ ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചത്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള രജിസ്ട്രേഷന് ആരംഭിക്കുന്ന ഇന്ന് മുതല്‍, ഉഥഎക എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഹെല്‍പ്പ് ഡെസ്ക് ആരംഭിക്കും.ഹെല്‍പ്പ് ഡെസ്ക്കിന്റെ ജില്ലാ തല ഉദ്ഘാടനം ബത്തേരി ടൗണ്‍ യൂണിറ്റില്‍ ജില്ലാ സെക്രട്ടറി കെ.റഫീഖ് നിര്‍വ്വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോജോണി, സനീഷ് റഹ്മാന്, സബിന്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍