ആറര ലക്ഷം ഡോസ് വാക്സിനെത്തി; സംസ്ഥാനത്ത വാക്സിനേഷന് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം
തിരുവനന്തപുരം: ആറര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ സംസ്ഥാനത്തെ വാക്സിനേഷന് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. മൂന്ന് ലക്ഷം ഡോസ് വാക്സിന് തെക്കന്‍ കേരളത്തില്‍ വിതരണം ചെയ്തു. കഴിഞ്ഞ ദിവസമാണ് ആറര ലക്ഷം ഡോസ് വാക്സിന് സംസ്ഥാനത്ത് എത്തിച്ചത്. ഇതില്‍ അഞ്ചര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനും ഒരുലക്ഷം ഡോസ് കൊവാക്സിനുമാണ് ഉണ്ടായിരുന്നത്. വാക്സിന് പ്രതിസന്ധി രൂക്ഷമായിട്ടുള്ള തിരുവനന്തപുരം ഉള്‍പ്പെടെ തെക്കന്‍ കേരളത്തില്‍ മൂന്ന് ലക്ഷം ഡോസ് വാക്സിന് വിതരണം ചെയ്തു. ഇതോടെ താത്കാലിക പരിഹാരമായി.
തിരുവനന്തപുരത്ത് 188 വാക്സിന് കേന്ദ്രങ്ങളുള്ളതില്‍ 108 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാക്സിന് സ്വന്തം നിലയ്ക്ക് വാങ്ങാനുള്ള സര്‍ക്കാര്‍ നടപടികളും പുരോഗമിക്കുകയാണ്.അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ കൂട്ടപരിശോധനയുടെ ബാക്കിയുള്ള ഫലം കൂടി വരുന്നതോടെ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍