ഇടിമിന്നലേറ്റ് ഗര്‍ഭിണികളായ പശുക്കള്‍ ചത്തു
കോറോം: കോറോം പാലേരി വടക്കയോരത്ത് കുര്യന്റെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ടു പശുക്കളാണ് ഇന്ന് വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലില്‍ ചത്തത്. 4 മാസവും 8 മാസവും ഗര്‍ഭിണികളായിരുന്ന പശുക്കളാണ് ചത്തത്. ഇടിമിന്നലിന്റെ ആഘാതത്തില്‍ ഇവരുടെ പറമ്പിലെ തെങ്ങും കത്തി നശിച്ചു. കൂടാതെ വൈദ്യുത ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിക്കുകയും, തൊഴുത്തിന്റെ മേല്‍ക്കൂര തകരുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കൊന്നുമില്ല. പഞ്ചായത്ത് അധികൃതരും, വെറ്ററിനറി ഡോക്ടറടക്കമുള്ളവരും സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍