കാണാതായ യുവാവിനായി തിരച്ചില്‍ നടത്തി
പുല്‍പ്പള്ളി: ഏപ്രില്‍ 6 മുതല്‍ ദുരുഹ സാഹചര്യത്തില്‍ കാണാതായ പാടിച്ചിറ അറുപത് കവല കണ്ണോത്ത് ഷൈജുവിനായി പുല്‍പ്പള്ളി പോലീസിന്റെയും ഫയര്ഫോഴസിന്റെയും നേതൃത്വത്തില്‍ മരക്കടവിലെ കരിങ്കല്‍ ക്വാറിയിലും വെള്ളക്കെട്ടിലും തിരച്ചില്‍ നടത്തി.കഴിഞ്ഞ ദിവസം ഷൈജുവിന്റെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം മന്ദഗതിയിലാണെന്ന് ആരോപിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. കര്‍ണാടകയില്‍ ഇഞ്ചി കൃഷി ചെയ്യുന്ന ഷൈജുവിന്റെ കാര്‍ ബൈരക്കുപ്പയിലെ മച്ചൂരില്‍ കണ്ടെത്തിയിരുന്നു. ഇന്നത്തെ തിരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വരും ദിവസങ്ങളില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍