സ്വര്‍ണ വിലയില്‍ വര്‍ധന; ഗ്രാമിന് 70 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ വര്‍ധിച്ച് 35,880 രൂപയാണ് ഇന്നത്തെ വില. 70 രൂപ ഉയര്‍ന്ന് ഒരു ഗ്രാമിന് 4,485 രൂപയുമായി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില. ഈ മാസം ഇതുവരെ സ്വര്‍ണത്തിന് 2500 രൂപയോളമാണ് കൂടിയത്. രാജ്യാന്തര വിപണയിലും സ്വര്‍ണ വില വര്‍ധിച്ചു. സ്‌പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് ഇന്ന് 1,781.75 ഡോളറാണ് വില. ഇന്നലെ സ്വര്‍ണം പവന് 80 രൂപ ഇടിഞ്ഞ് 35,320 രൂപയായിരുന്നു വില.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍