പുല്‍പ്പള്ളിയില്‍ പരിശോധന കര്‍ശനമാക്കി പോലീസ്
പുല്‍പ്പള്ളി:പുല്‍പ്പള്ളി മേഖലയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പുല്‍പ്പള്ളി പോലീസിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി സ്റ്റേഷന് പരിധിയില്‍ പരിശോധന കര്‍ശനമാക്കി. ടൗണുകളില്‍ മാസ്കില്ലാതെയും സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും അനാവശ്യമായി ടൗണില്‍ എത്തുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനും പുല്‍പ്പള്ളി ടൗണ്‍ ആനപ്പാറ റോഡ്, മുള്ളന്‍കൊല്ലി റോഡ്, ബത്തേരി പുല്‍പ്പള്ളി റോഡ്, താന്നിത്തെരുവ് റോഡിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്.ഇതിനു പുറമെ വിവാഹ ആഘോഷങ്ങള്‍ നടക്കുന്ന വീടുകളില്‍ പോലീസിന്റെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന പരിശോധനയും ആരംഭിച്ചു. വരും ദിവസങ്ങളില്‍ പരിശോധശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഒരാഴ്ച്ചിക്കിടെ പുല്‍പ്പള്ളിയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതാണ് പരിശോധന ശക്തമാക്കാന്‍ കാരണം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍