18 വയസ് തികഞ്ഞ എല്ലാ പൗരന്‍മാര്‍ക്കും മെയ് 01 മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

കല്‍പ്പറ്റ: 18 വയസ് പൂര്‍ത്തിയായ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും മെയ് 01 മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയര്‍ന്നതിന് പിന്നാലെയാണ് വാക്‌സിന്‍ വിതരണം വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അല്‍പ്പസമയം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് നിര്‍ണ്ണായക പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ കോവിഡ് മുന്‍നിര പോരാളിക്കാണ് വാക്‌സിന്‍ നല്‍കിയത്. പിന്നീട് 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മൂന്നാം ഘട്ടത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍