ചീരവയലിലെ വൈദ്യുതി പ്രശ്‌നം പരിഹരിച്ച് കെ.എസ്.ഇ.ബി.
പനമരം: പനമരം പഞ്ചായത്ത് ഏഴാംവാര്‍ഡിലെ ചീരവയല്‍ പ്രദേശത്തെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിച്ച കെ.എസ്.ഇ.ബി. പനമരം ഓഫീസ് ജീവനക്കാരെ പ്രദേശവാസികള്‍ അഭിനന്ദിച്ചു. ആവശ്യത്തിന് പോസ്റ്റുകള്‍ സ്ഥാപിച്ചും താഴ്ന്നുകിടക്കുന്ന ലൈനുകള്‍ ഉയര്‍ത്തിയുമാണ് വൈദ്യുതി വിതരണം സുഗമമാക്കിയത്. ഈ പ്രദേശത്തെ വൈദ്യുതി ലൈനുകള്‍ താഴ്ന്നാണ് കിടന്നിരുന്നത്. തന്‍മൂലം തോട്ടങ്ങളില്‍ പണിയെടുക്കാന്‍ ആളുകള്‍ ഭയന്നിരുന്നു. വിവരമറിഞ്ഞ് പനമരം കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചും ലൈന്‍ വലിച്ചും ഇന്നലെ വൈകീട്ടാണ് ചീരവയല്‍കുന്നിലെ വൈദ്യുതി തകരാര്‍ പരിഹരിച്ചത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പ്രദേശവാസികള്‍ അഭിനന്ദനമറിയിച്ചു. യോഗത്തില്‍ ജോഷി ജയിംസ്, ദേവസ്യ പുതുപറമ്പില്‍, ജോയി പുതിയാപറമ്പില്‍, ജോസഫ് മാനുവല്‍, ജോര്‍ജുകുട്ടി പുതുക്കളത്തില്‍, മേരി പുതിയാപറമ്പില്‍, ഗ്രേസി ജോര്‍ജ്, ഷെല്‍മി ഫിലിപ്, ലിന്‍സി ജോഷി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍