കരുതലുമായി ഭരണകൂടം ;സര്‍ക്കാര്‍ വൃദ്ധസദനത്തിലെ മുഴുവന്‍ അന്തേവാസികള്‍ക്കും വാക്സിന് നല്കി
കണിയാമ്പറ്റ: പൊതു സമൂഹത്തിന് മാതൃകയായി വയനാട് ജില്ലയിലെ ഏക സര്‍ക്കാര്‍ വൃദ്ധ സദനമായ കണിയാമ്പറ്റയിലെ മുഴുവന്‍ താമസക്കാര്‍ക്കും വാക്സിന് നല്കി ജില്ലാ ഭരണകൂടം. കിടപ്പ് രോഗികള്‍ക്കടക്കം വാക്സിന് ഉറപ്പ് വരുത്തിയാണ് ഭരണകൂടം മാതൃകാ പ്രവൃത്തി ചെയ്തത്.ജില്ലയിലെ ഏക സര്‍ക്കാര്‍ വൃദ്ധസദനമാണ് പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഈ വൃദ്ധ സദനം. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കുന്നതില്ഈ സ്ഥാപനം എപ്പോഴും ഒരു മാതൃകയാണ്. ഒ സി ബി അംഗീകാരമുള്ള 19 ഓളം സ്ഥാപനങള് ജില്ലയിലുണ്ടെങ്കിലും കിടപ്പു രോഗികള്‍ക്ക് വരെ പൂര്‍ണ്ണമായി വാക്സിനേഷന് നല്‍കിയത് ജില്ലാ ഭരണ കൂടെത്തിന്റെ മികവായി തന്നെ പരിഗണിക്കാം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍