കോവിഡ് പ്രതിരോധം: നെന്മേനി പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗങ്ങള്‍
ബത്തേരി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കാനായി സര്‍വ്വകക്ഷി യോഗങ്ങള്‍ വിളിക്കാന്‍ നെന്മേനി പഞ്ചായത്ത് തീരുമാനം. ഗ്രാമ പഞ്ചായത്തംഗങ്ങളുടെയും ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെയും പോലീസിന്റെയും കുടുംബശ്രീ ഭാരവാഹികളുടേയും യോഗത്തിലാണ് ഊര്‍ജിത പ്രതിരോധ നടപടികള്‍ തീരുമാനിച്ചത്.ഏപ്രില്‍ 16 ന് 2 മണിക്ക് ചുള്ളിയോട് വ്യാപാരഭവനിലും 17 ന് 2 മണിക്ക് ചീരാല്‍ സാംസ്ക്കാരിക നിലയത്തിലുമാണ് യോഗങ്ങള്‍.പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍,മറ്റ് സംഘടനകള്‍,ആരാധനാലയങ്ങള്‍ എന്നിവയുടെ ഓരോ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണം.എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കും. അയല്‍ക്കൂട്ടങ്ങളുടെ ആരോഗ്യ വളണ്ടിയര്‍മാരെയും യോഗത്തില്‍ പങ്കെടുപ്പിക്കും. പഞ്ചായത്തില്‍ അയല്‍ക്കൂട്ടങ്ങളുടെ യോഗം ചേരുന്നത് ഈ മാസം 25 വരെ നിര്‍ത്തിവെച്ചു.വ്യാപന നിരക്ക് കൂടിയ വാര്‍ഡുകളില്‍ ആന്റിജന്‍ പരിശോധനക്കും വാക്സിനേഷനും സൗകര്യമൊരുക്കും. അനൗണ്‍സ്മെന്റ്, ലഘുലേഖ വിതരണം എന്നിവയും നടത്തും.പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍,സ്ഥിരം സമിതി അധ്യക്ഷന്മാരായ ജയ മുരളി,സുജാത ഹരിദാസ്, കെ വി ശശി, അസി.സെക്രട്ടറി സി പ്രമോദ്, ഷാജി കോട്ടയില്‍, പി വി മുരളി,സൗമ്യ സുനില്‍, ഡോ.കെ സി ഗീത,ഡോ.കൃഷ്ണപ്രിയ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശിവ പ്രകാശ്,കെ യു ഷാജഹാന് പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍