എസ്.എസ്.എല്‍.സി പഠന ക്യാമ്പിനിടയില്‍ വിഷു സദ്യ വിളമ്പി അദ്ധ്യാപകര്‍.
കാട്ടിക്കുളം: കാട്ടിക്കുളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്എല്‍ സി പഠന ക്യാമ്പിനിടയില്‍ വിഷു എത്തിയത് കുട്ടികളെ ആദ്യം അല്‍പ്പം വിഷമത്തിലെത്തിച്ചു. പക്ഷെ ആ സങ്കടം മാറ്റാന്‍ അദ്ധ്യാപകര്‍ പ്രധാന അധ്യാപികയുടെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങിയപ്പോള്‍ കുട്ടികള്‍ക്ക് വേറിട്ട വിഷു അനുഭവമാണുണ്ടായത്. ക്യാമ്പില്‍ ഭക്ഷണം തയ്യാറാക്കിയിരുന്നയാള്‍ വിഷു ആഘോഷത്തിനു പോയതിനാല്‍ പ്രധാന അദ്ധ്യാപിക ലൂസി സി ടി, അദ്ധ്യാപകരായ ജോണി കെ.വി, ഷിബു ജോര്‍ജ് ,അന്ന എം ടി ,സിന്ധു മാത്യു, ശാലിനി കെ വി ,സംഗീത, അനീറ്റ എന്നിവര്‍ തയ്യാറാക്കിയ സദ്യ കുട്ടികള്‍ നന്നായി ആസ്വദിച്ചു. നാളെ രാവിലെ ഫിസിക്‌സ് പരീക്ഷ ഉള്ളതിനാല്‍ ക്യാമ്പില്‍ നിന്നും കുട്ടികള്‍ ആരും വീട്ടില്‍ പോയില്ല. ചുരുക്കത്തില്‍ കാട്ടിക്കുളം സ്‌കൂളില ആദ്യത്തെ വിഷു ആഘോഷം അങ്ങനെ കെങ്കേമമായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍