കലാമണ്ഡലം റെസി ഷാജിദാസിന് നാട്യപൂര്‍ണ്ണയില്‍ ഒന്നാം റാങ്ക്
പുല്‍പ്പള്ളി: ഭരതനാട്യത്തില്‍ ഭാരത് സേവക് സമാജത്തിന്റെ നാല് വര്‍ഷത്തെ ലോവര്‍ ,ഹയ്യര്‍ സ്‌പെഷ്യലൈസേഷന്‍ പരീക്ഷയായ നാട്യ പൂര്‍ണ്ണയില്‍ ഒന്നാം റാങ്ക് നേടി കലാമണ്ഡലം റെസി ഷാജി ദാസ്. പുല്‍പ്പള്ളിയിലെ ചിലങ്ക നാട്യകല ക്ഷേത്ര ഉടമയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഷാജി ദാസിന്റെ ഭാര്യയയുമാണ് റെസി ഷാജിദാസ്. 23 വര്‍ഷമായി നൃത്താധ്യാപികയാണ്. ഇതിനകം തന്നെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. സ്‌കൂള്‍, കോളേജ് കലോത്സവങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ നൃത്തം പരിശീലിപ്പിച്ചിട്ടുണ്ട്. വയനാട്ടിലെ നൃത്താധ്യാപകരില്‍ പ്രമുഖയാണ് റെസി.പുല്‍പ്പള്ളി കുത്തോടിയില്‍ പരേതനായ രാമകൃഷ്ണന്റെയും ഓമനയുടെയും മകളാണ്. മാളവിക, അനൗഷ്‌ക്ക എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍