ചീരവയലിലെ വൈദ്യുതി പ്രശ്നം ഉടന്‍ പരിഹരിക്കും: കെ.എസ്.ഇ.ബി.
പനമരം: പനമരം പഞ്ചായത്ത് ഏഴാംവാര്‍ഡിലെ ചീരവയല്‍ പ്രദേശത്തെ വൈദ്യുതി പ്രശ്നം 15 ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പനമരം കെ.എസ്.ഇ.ബി. ഓഫീസ് അധികൃതര്‍ പറഞ്ഞു. ചീരവയല്‍ പ്രദേശത്തു കൂടികടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ താഴ്ന്ന് കിടക്കുന്നത്മനുഷ്യര്ക്കും വന്യജീവികള്‍ക്കും ഭീഷണിയാകുന്നത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് പ്രശ്ന പരിഹാര നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. അസിസ്റ്റന്റ് എന്ജീനീയറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സ്ഥലം സന്ദര്‍ശിച്ചു.അപകടാവസ്ഥ ചൂണ്ടിക്കാട്ടി മുമ്പ് ' പ്രദേശവാസികള്‍ പലതവണ പരാതി നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിരുന്നില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍