സഹപാഠിയുടെ ഓര്‍മ്മയ്ക്ക് കവിത സമര്‍പ്പിച്ച് പനമരം ടി.ടി.ഐയിലെ 1998-2000 ബാച്ച്..!
പനമരം: അകാലത്തില്‍ പൊലിഞ്ഞ സഹപാഠിയുടെ ഓര്‍മ്മയ്ക്ക് കവിത സമര്‍പ്പിച്ച് പനമരം ടി.ടി.ഐയിലെ 1998-2000 ബാച്ച്. ശ്രീ എന്ന പെണ് സുഹൃത്തിനെക്കുറിച്ച് ശ്രീ ഒരോര്‍മ്മ എന്ന പേരിലുള്ള കവിതയുടെ പ്രകാശനം എഴുത്തകാരന് അലങ്കോട് ലീലാകൃഷ്ണന് നിര്‍വ്വഹിച്ചു. അശോകന് പായാറ്റില് രചന നിര്‍വ്വഹിച്ച കവിത ആലപിച്ചത് എ.കെ. സുരേഷ് ബാബൂവാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനിലായിരുന്നു പ്രകാശനവും സമര്‍പ്പണവും. ഞായറാഴ്ചയായിരുന്നു സഹപാഠികളുടെ ഒത്തുചേരല്‍.സഹപാഠികള്‍ അകലത്തില്‍ പൊലിയുക വേദന നിറഞ്ഞ കാര്യമാണ്. എന്നാല്‍ നമ്മുടെ മനസിലൂടെ ആ സഹപാഠി ഓര്‍മ്മിക്കപ്പെടുമ്പോള്‍ വിദ്യാലയ ജീവിതത്തിന്റെ നന്മ നമ്മള് ഉള്‍ക്കൊണ്ടു എന്നു പറയാമെന്ന് ആലക്കോട് ലീലാകൃഷ്ണന് പറഞ്ഞു. റിട്ട. ടി.ടി.ഐ പ്രാന്‍സിപ്പാള്‍ കെ. സാവിത്രി ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.സി.സോണിയ അധ്യക്ഷത വഹിച്ചു.ശശി അനുസ്മരണ പ്രഭാഷണം നടത്തി.സത്യന് മാസ്റ്റര്‍ (ശിശുക്ഷേമ സമിതി സെക്രട്ടറി, വയനാട് ) മുഖ്യ അതിഥിയായിരുന്നു. ആന്‍ഡ്രൂസിന്റെ വര കവിതക്ക് ദൃശ്യചാരുതയേകി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍