ഷിഗല്ല ബാധിച്ച് ആറ് വയസുകാരി മരണപ്പെട്ടു.
ബത്തേരി: വയനാട്ടില്‍ ഷിഗല്ല ബാധിച്ച് 6 വയസ്സുകാരി മരണപ്പെട്ടു. നൂല്‍പ്പുഴ പിലാക്കാവ് നായ്ക്ക കോളനിയിലെ നീരജ (6) ആണ് മരിച്ചത്. വയറിളക്കത്തെ തുടര്‍ന്ന് ഈ മാസം 2 ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് വരും വഴിയാണ് മരണം. ഷിഗല്ല രോഗലക്ഷണത്തെ തുടര്‍ന്ന് ശ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. പരിശോധന ഫലം വന്നതോടെയാണ് മരണകാരണം ഷിഗല്ലയാണന്ന് സ്ഥിരീകരിച്ചത്. ഷിഗല്ല സ്ഥിരീകരണത്തെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ സംഘം പ്രദേശത്ത് എത്തി. കോളനിയിലും പരിസരങ്ങളിലും ക്ലോറിനേഷന്‍ അടക്കമുളള ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍