എസ്.എസ്.എഫ് പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി: കൂത്തുപറമ്പ് പുല്ലൂര്കരയിലെ എസ്.എസ്.എഫ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകത്തല്‍ പ്രതിഷേധിച്ച് എസ്.എസ്.എഫ് മാനന്തവാടി ഡിവിഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കുറ്റവാളികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. ജാഷിര്‍ സുല്‍ത്താനി, അന്‍ഷീര്‍ അഹ്സനി, ഹാരിസ് ഖുതുബി, ഷിബിലി പഞ്ചാരക്കൊലി, റഷാദ് ബുഖാരി, നൗഫല്‍ പിലാക്കാവ്, മുബഷീര്‍ കുണ്ടാല, അര്‍ഷാദ് അംജദി, സൈഫുദ്ദീന് തവിഞ്ഞാല്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍