തോക്ക് കൊണ്ടുള്ള ആക്രമണങ്ങള്‍ ഒരു മഹാമാരി; തടയാന്‍ നിയമം കൊണ്ടുവരുമെന്ന് ജോ ബൈഡന്‍
രാജ്യത്ത് ഗണ്‍ വയലന്‍സിനെതിരെ നിയമം കൊണ്ടുവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തോക്ക് കൊണ്ടുള്ള ആക്രമണങ്ങള്‍ ഒരു മഹാമാരിയാണെന്ന് ബൈഡന്‍ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിനു നാണക്കേടുണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മാരകായുധങ്ങളുടെ ഉപയോഗവും ലൈസന്‍സ് ഉള്ളവര്‍ അത് ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചകള്‍ക്കു മുന്‍പ് ജോര്‍ജിയയിലും കൊളറാഡോയിലും നടന്ന വെടിവെപ്പില്‍ 18 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബൈഡന്റെ പ്രഖ്യാപനം.അടുത്ത കാലത്തായി വ്യാപകമായിക്കൊണ്ടിരിക്കുന്ന ഘോസ്റ്റ് ഗണ്‍സ് ആണ് ഇപ്പോള്‍ സര്‍ക്കാരിനു തലവേദന ആയിരിക്കുന്നത്. ഓണ്‍ലൈനായി ഗണ്‍ നിര്‍മിക്കാനുള്ള കിറ്റ് വാങ്ങി വീട്ടില്‍ തന്നെ തോക്ക് നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സാധിക്കും. ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഉടമയെ കണ്ടെത്താനും ബുദ്ധിമുട്ടാണ്.32 കോടി ജനങ്ങള്‍ക്ക് 39 കോടി തോക്ക് ആണ് അമേരിക്കയില്‍ ഉള്ളത്. വര്‍ഷത്തില്‍ ശരാശരി 40000 ആളുകളാണ് തോക്ക് കൊണ്ടുള്ള ആക്രമണത്തില്‍ രാജ്യത്ത് മരണപ്പെടുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍