കോവിഡ് വാക്സിന് നാളെ 45 കേന്ദ്രങ്ങളില്‍
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കോവിഡ് വാക്സിന് നാളെ (ഏപ്രില്‍ 8) 45 കേന്ദ്രങ്ങളില്‍. കല്‍പ്പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികള്‍, എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു പി സ്കൂള്‍, പടിഞ്ഞാറത്തറ ക്രിസ്തുരാജ ദേവാലയം, അച്ചൂര്, അരപ്പറ്റ ഹാരിസണ്‍ മലയാളം ആശുപത്രി എന്നിവിടങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിന് ലഭ്യമാണ്.45 വയസ്സ് പൂര്‍ത്തിയായ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അഭ്യര്‍ത്ഥിച്ചു. വാക്സിനേഷന് നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിക്കാവുന്നതാണ്. ഫോട്ടോപതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതണം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍