OPEN NEWSER

Thursday 08. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന്  82 പേര്‍ക്ക് കൂടി കോവിഡ്; 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ;  48 പേര്‍ക്ക് രോഗമുക്തി

  • Mananthavadi
07 Apr 2021

 മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (7.04.21) 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 48 പേര്‍ രോഗമുക്തി നേടി. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29005 ആയി. 27972 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 825 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 738 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 രോഗം സ്ഥിരീകരിച്ചവര്‍

 സുല്‍ത്താന്‍ ബത്തേരി 14, നൂല്‍പ്പുഴ 11, പടിഞ്ഞാറത്തറ 7,  മാനന്തവാടി, മേപ്പാടി 6 വീതം, മൂപ്പൈനാട്, നെന്മേനി 4 വീതം, മീനങ്ങാടി പൂതാടി വൈത്തിരി 3 വീതം, എടവക, കല്‍പ്പറ്റ, മുട്ടില്‍, പൊഴുതന, തവിഞ്ഞാല്‍, വെങ്ങപ്പള്ളി 2 വീതം, കോട്ടത്തറ, തൊണ്ടര്‍നാട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്ന് വന്ന 4 മൂപ്പൈനാട് സ്വദേശികളും ഹൈദരാബാദില്‍ നിന്ന് വന്ന ബത്തേരി  സ്വദേശിയും രാജസ്ഥാനില്‍ നിന്ന് വന്ന വെങ്ങപ്പള്ളി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തി രോഗബാധിതരായത്

 48 പേര്‍ക്ക് രോഗമുക്തി

മേപ്പാടി, വൈത്തിരി 2 പേര്‍ വീതം, മൂപ്പൈനാട്, പുല്‍പ്പള്ളി, തരിയോട്, മാനന്തവാടി, ബത്തേരി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 39 പേരും ആണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

 237 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (7.04.21) പുതുതായി നിരീക്ഷണത്തിലായത് 237 പേരാണ്. 215 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3765 പേര്‍. ഇന്ന് പുതുതായി 16 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 803 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 317247 സാമ്പിളുകളില്‍ 312135 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 283130 നെഗറ്റീവും 29005 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show