OPEN NEWSER

Wednesday 07. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മര്‍കസില്‍ നിന്ന് ഒരേ ദിവസം സനദ് സ്വീകരിച്ച് ഉപ്പയും മകനും

  • S.Batheri
02 Apr 2021

 

ബത്തേരി: കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യയില്‍ നിന്ന് ഒരുമിച്ച് സനദ് സ്വീകരിച്ച് പിതാവും മകനും. സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളം സ്വദേശി അബ്ദുല്‍ ഖാദിര്‍ സഖാഫി മൗലവി ഫാളില്‍ സഖാഫി സനദും മകന്‍ ഹാഫിള് ബിഷ്ര്‍ ഹിഫ്‌ള് സനദുമാണ് കഴിഞ്ഞ ദിവസം സനദ് സ്വീകരിച്ചത്. നേരത്തെ പൊന്മള മുഹ്‌യിദ്ദീന്‍ കുട്ടി ബാഖവിയുടെയും മറ്റും ദര്‍സില്‍ പഠനം നടത്തിയ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രവാസ ലോകത്തേക്ക് പോകേണ്ടി വരികയും നാല് വര്‍ഷം മുമ്പ് പഠനലോകത്തേക്ക് തിരിച്ചെത്തുകയുമായിരുന്നു. മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസില്‍ നിന്നും ഖുര്‍ആന്‍ പൂര്‍ണമായും മനഃപഠമാക്കിയ ബിഷ്ര്‍ ഇപ്പോള്‍ മര്‍കസ് സാനവിയ്യയിലെ പ്ലസ് ടൂ വിദ്യാര്‍ഥിയാണ്. 

അതോടൊപ്പം, അബ്ദുല്‍ ഖാദിര്‍ സഖാഫിയുടെ മകള്‍ ഫാത്വിമ തസ്‌നീം മര്‍കസ് ഹാദിയയില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ചതും കഴിഞ്ഞ വര്‍ഷമാണ്. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം അടുത്ത ദിവസം നടക്കും. ഉപ്പയും മകനും ഒരുമിച്ച് സനദ് സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഓടപ്പള്ളത്തെ  പൂവത്തിങ്കല്‍ വീട്. കേരള മുസ്‌ലിം ജമാഅത്ത് സുല്‍ത്താന്‍ ബത്തേരി സോണ് ജനറല്‍ സെക്രട്ടറി ആയ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുല്‍ത്താന്‍ ബത്തേരി മര്കസുദ്ദഅവയിലാണ് സേവനം ചെയ്യുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show