ബസ്സിനുള്ളില്‍ നിന്നും 1.100 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു
മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ഇന്നലെ വൈകുന്നേരം നടത്തിയ വാഹന പരിശോധനയില്‍ ബംഗളൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിനുള്ളില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ചിരുന്ന 1.100 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ആര്‍ പത്മകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഏലിയാസ്, കെ.ജി ശശികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ്.ആര്‍, ശ്രീധരന്‍.കെ എന്നിവര്‍ പങ്കെടുത്തു. കഞ്ചാവിന്റെ ഉടമസ്ഥനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍