രാഷ്ട്രപതിക്ക് വിദഗ്ധ ചികിത്സ; ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റി

നെഞ്ചുവേദയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിദഗ്ധ ചികിത്സ നല്‍കും. ഇതിനായി രാഷ്ട്രപതിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഇന്നലെ രാവിലെയായിരുന്നു രാഷ്ട്രപതിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിരീക്ഷണലായിരുന്ന രാഷ്ട്രപതിയെ വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍