രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് അര ലക്ഷത്തിലേറെ പേര്‍ക്ക്; കൊവിഡ് സാഹചര്യം വീണ്ടും രൂക്ഷമാകുന്നു

രാജ്യത്തെ കൊവിഡ് സാഹചര്യം വീണ്ടും രൂക്ഷമാകുന്നു. ഒരു ദിവസത്തിനിടെ 53,476 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. അഞ്ച് മാസത്തിത്തിനിടെ ആദ്യമായാണ് ഇത്രയധികം ആളുകള്‍ക്ക് രോഗബാധ ഉണ്ടാകുന്നത .കഴിഞ്ഞ 24 മണിക്കൂറിനിടെ 251 പേര്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 160692 ആയി. 395192 പേരാണ് ചികിത്സയിലുള്ളത്.രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് സംസ്ഥാനങ്ങള്‍. രാത്രികാല കര്‍ഫ്യൂ മുതല്‍ ആള്‍ക്കൂട്ട നിയന്ത്രണത്തിനായി വഴികള്‍ തേടുകയാണ് ഭരണകൂടം. പൊതുസ്ഥലങ്ങളിലുള്ള ഹോളി ആഘോഷങ്ങള്‍ക്ക് നിരവധി സംസ്ഥാനങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് നിരോധനം ഏര്‍പ്പെടുത്തിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍