OPEN NEWSER

Wednesday 14. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കര്‍ഷകമനം തൊട്ടറിഞ്ഞ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എസ് വിശ്വനാഥന്‍

  • S.Batheri
24 Mar 2021

പുല്‍പ്പള്ളി: കര്‍ഷകമനം തൊട്ടറിഞ്ഞ് മുള്ളന്‍കൊല്ലിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എസ് വിശ്വനാഥന്റെ പര്യടനം. ഇന്ന് രാവിലെ 8ന് പാടിച്ചിറ രവി, ശശി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ആരംഭിച്ച പര്യടനം വൈകിട്ട് മുള്ളന്‍കൊല്ലി ടൗണില്‍ സമാപിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വരള്‍ച്ചാ ലഘൂകരണത്തിനും കുടിവെള്ള പ്രശ്‌നത്തിനും പരിഹാരം കാണുമെന്ന് പരാതി പറഞ്ഞവരോട്  സ്ഥാനാര്‍ഥി ഉറപ്പു നല്‍കി. വരള്‍ച്ച  മൂലം  കെടുതിയിലായ മുള്ളന്‍കൊല്ലിയിലെ കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ സര്‍ക്കാര്‍ സഹകരണത്തോടെ നവീന കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുമെന്നും വിശ്വനാഥന്‍ ഉറപ്പുകൊടുത്തു.  സ്വീകരണ കേന്ദ്രങ്ങളില്‍ കര്‍ഷകരും കച്ചവടക്കാരും ആദിവാസികളും എം എസ് വിശ്വനാഥന് ഹൃദ്യമായ സ്വീകരണം നല്‍കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ  എല്ലായിടത്തും മികച്ച സ്വീകരണമാണ് ലഭിച്ചത്. കൊളവള്ളി അംബേദ്ക്കര്‍ കോളനിയിലെത്തിയ സ്ഥാനാര്‍ഥിയെ നൂറുകണക്കിന് ആദിവാസികള്‍ പരമ്പരാഗത വാദ്യമേളങ്ങളോടെ സ്വീകരിച്ചു. 

പര്യടനം രാവിലെ 9ന് പാടിച്ചിറയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ടോമി ഇലവുങ്കല്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി എം എസ് വിശ്വനാഥന്‍, കെ ജെ ദേവസ്യ തുടങ്ങിയവര്‍ സംസാരിച്ചു. കെ വി ജോബി സ്വാഗതം പറഞ്ഞു. തുടര്‍ന്ന്  കുന്നത്ത് കവല, ചണ്ണോത്തുകൊല്ലി, സീതാമൗണ്ട്, പറുദീസകവല, മരക്കടവ്, കബനിഗിരി, തുരുത്തികവല, മൂന്നുപാലം, പെരിക്കല്ലൂര്‍ കടവ്, പെരിക്കല്ലൂര്‍ ടൗണ്‍, പാതിരി കോളനി, മാവിന്‍ ചുവട്, പട്ടാണിക്കൂപ്പ്, ഇരുപ്പൂട്, ആലത്തൂര്‍, പള്ളിതാഴെ, ഉദയക്കവല, വെട്ടിക്കകവല, സുരഭിക്കവല, വടാനക്കവല, പാളക്കൊല്ലി, മുള്ളന്‍കൊല്ലി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ പി ഗഗാറിന്‍, ടി ബി സുരേഷ്, കെ ജെ ദേവസ്യ, എം എസ് സുരേഷ് ബാബു, എ വി ജയന്‍, എസ് ജി സുകുമാരന്‍, എ എ സുധാകരന്‍, ടി ജെ ചാക്കോച്ചന്‍, റെജി ഓലിക്കരോട്ട്, കെ കെ ബേബി, ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥിയോടൊപ്പം വി വി ബേബി, കെ ശശാങ്കന്‍, പി എ മുഹമ്മദ്, കെ എന്‍ സുബ്രഹ്മണ്യന്‍, മുഹമ്മദ് ഷാഫി, കെ എ സ്‌കറിയ, കെ കെ ചന്ദ്രബാബു, പി എസ് കലേഷ് തുടങ്ങിയവരുമുണ്ടായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്; കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
  • പി.എം. സൂര്യഘര്‍ പദ്ധതി: ബോധവത്ക്കരണ ക്യാമ്പ് 15ന്
  • ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം: മന്ത്രി ടി.സിദ്ദിഖ്
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show