രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 46,951 പോസിറ്റീവ് കേസുകളും 212 മരണവും റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 പോസിറ്റീവ് കേസുകളും 212 മരണവും റിപ്പോര്‍ട്ട് ചെയ്തു.കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്.മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പ്രതിദിന കേസുകള്‍ 30,000 കടന്നു. രാജസ്ഥാനിലെ അജ്‌മേര്‍, ജയ്പൂര്‍, എന്നിവയടക്കം രോഗവ്യാപനം ഏറുന്ന 8 നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അതോടൊപ്പം സംസ്ഥാനത്തെത്തുന്ന യാത്രക്കാര്‍ക്ക് 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലവും നിര്‍ബന്ധമാക്കി.ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. യോഗത്തില്‍ ലെഫ്. ഗവര്‍ണര്‍,മുഖ്യമന്ത്രി , ആരോഗ്യമന്ത്രി,ചീഫ് സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍