വയനാട് കോണ്‍ഗ്രസ്സില്‍ വീണ്ടും രാജി ;റോസക്കുട്ടി ടീച്ചര്‍ രാജിവെച്ചു;ഭാവി തീരുമാനം ആലോചനകള്‍ക്ക് ശേഷം
ബത്തേരി: വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി സി. വൈസ് പ്രസിഡന്റും, എ.ഐ.സി.സി അംഗവുമായ കെ.സി റോസക്കുട്ടി ടീച്ചര്‍ കോണ്‍ഗ്രസ്സില്‍ രാജിവെച്ചു. ഗ്രൂപ്പുപോരില്‍ മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഹൈക്കമാന്റ് തന്നെ ഗ്രൂപ്പുണ്ടാക്കുന്ന കാലമാണിത്.സ്ത്രീകള്‍ക്ക് പരിഗണന നല്‍കാതിരിക്കുകയും അവരെ പരിഹസിക്കുകയും ചെയ്യുന്ന നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും റോസക്കുട്ടി ടീച്ചര്‍ വ്യക്തമാക്കി.മുന്‍ സംസ്ഥാന വനിത കമ്മീഷന് അധ്യക്ഷ കൂടിയായിരുന്നു റോസക്കുട്ടി ടീച്ചര്‍. 1991-1996 വരെ ബത്തേരി എം.എല്‍ എ യുമായിരുന്നു കെ സി റോസക്കുട്ടി ടീച്ചര്‍
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍