രാജ്യത്ത് കൊവിഡ് ബാധ ശക്തമായി തുടരുന്നു; 24 മണിക്കൂറിനിടെ 24,492 പേര്‍ക്ക് രോഗബാധ

രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകള്‍ 20,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,492 പോസിറ്റീവ് കേസുകളും 131 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുപരിപാടികളില്‍ ഉള്ള ആള്‍ക്കൂട്ടം ഒഴിവാക്കാനും, നിര്‍ബന്ധമായും മാസ്‌ക് ധരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പൊതുപരിപാടികളില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് കൂടിക്കാഴ്ച. കൊവിഡ് രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളുടെ സാഹചര്യം യോഗത്തില്‍ പ്രത്യേകം വിലയിരുത്തും.
ഗുജറാത്തില്‍ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ധന്‍രാജ് നത്‌വാനിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് 60,000ഓളം ആളുകളാണ് സ്‌റ്റേഡിയത്തിലെത്തിയത്. അഹ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍