OPEN NEWSER

Tuesday 29. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംരംഭകത്വ പരിശീലന പരിപാടി ആരംഭിച്ചു

  • S.Batheri
12 Mar 2021

പുല്‍പ്പള്ളി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ സോപ്പ്, സോപ്പ് ഉത്പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്നതില്‍  സംരംഭകത്വ പരിശീലന പരിപാടി ആരംഭിച്ചു. പുല്‍പ്പള്ളി കാപ്പിസെറ്റില്‍ നടന്ന പരിശീലന പരിപാടി മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.പോള്‍ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ജോസ്.പി.എ.പദ്ധതി വിശദീകരണം നടത്തി. 15 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ സോപ്പ്, അലക്കു സോപ്പ്, സോപ്പ് പൊടി, ലിക്വിഡ് സോപ്പ്, ടോയ്‌ലറ്റ് ക്ലീനര്‍, ഡിഷ് വാഷ് തുടങ്ങി ഇരുപതോളം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനം നല്‍കും. പരിശീലനത്തിന് ശേക്ഷം ഇവ വ്യാവസായിക രീതിയില്‍ ഉല്പാദിപ്പിക്കുന്നതിനുള്ള സ്വകര്യങ്ങള്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഒരുക്കും. പരിശീലന പരിപാടിയില്‍ 30 സ്വാശ്രയസംഘ അംഗങ്ങള്‍ പങ്കെടുത്തുവരുന്നു. പരിശീലനത്തിന് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ സുജ മാത്യു, ആലിസ് സിസില്‍, ഷീന ആന്റണി എന്നിവര്‍ നേതൃത്വം നല്‍കുന്നു 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിലെ കവര്‍ച്ച: വയോധികന് തടവും പിഴയും
  • മൈ ഭാരത് വയനാട് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു
  • ത്രിതല പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം
  • യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യല്‍ നിയന്ത്രണം പിന്‍വലിച്ചു
  • വയനാടന്‍ കാപ്പി ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തണം: എം.എല്‍.എ ഉഷ വിജയന്‍
  • വയനാടിന്റെ അഭിമാനം; സജനയും മിന്നുമണിയും ഡബ്ല്യുപിഎല്ലില്‍ വീണ്ടും
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം ; യുവാവിന് തടവും പിഴയും
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപ തെരഞ്ഞെടുപ്പ്: 60.37 ശതമാനം പോളിങ്
  • പോക്‌സോ കേസ്;പിതാവിന് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show