മാനന്തവാടി സ്വദേശിനി സ്റ്റെഫി സേവ്യറിന് സംസ്ഥാന ചലചിത്ര പുരസ്‌കാരം

2016ലെ സംസ്ഥാന ചലചിത്ര പുരസ്‌കാരപ്രഖ്യാപനത്തില്‍ മാനന്തവാടി കല്ലോടി സ്വദേശിനി സ്റ്റെഫി സേവ്യറിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം. ഗപ്പിയെന്ന ചലചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് സ്റ്റെഫി മികച്ച നേട്ടം കരസ്ഥമാക്കിയത്. കല്ലോടിയിലെ അംഗന്‍വാടി ടീച്ചര്‍ ഗ്രേസിയുടെ മകളായ സ്റ്റെഫിയുടെ നേട്ടം പ്രതിസന്ധികളില്‍ തളരാതെ മുന്നേറിയതിനുള്ള അംഗീകാരം
സ്റ്റെഫിയുടെ കുട്ടിക്കാലം മുതലേ മനസിലുള്ള ഒരു ആഗ്രഹമായിരുന്നു മികച്ച ഒരു ഫാഷന്‍ ഡിസൈനറാകണമെന്നത്. ടിവിയില്‍ സിനിമ കാണുമ്പോഴും മറ്റും അതില്‍ ആരെങ്കിലുമൊക്കെ ധരിക്കുന്ന ഡ്രസ്സ് കണ്ടിട്ട് അതുപോലെയുള്ള വേഷം ധരിക്കണമെന്ന കൊച്ച് കൊച്ച് ആഗ്രഹങ്ങളില്‍ നിന്നാണ് ഇന്നത്തെ സ്റ്റെഫി രൂപാന്തരം പ്രാപിച്ചത്. ജീവിത പ്രതിസന്ധികളില്‍ പതറാതെ തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി സ്റ്റെഫി പ്രയത്‌നിച്ചതിന്റെ ഫലമായി ബാംഗ്ലൂരില്‍ ഫേഷന്‍ ഡിസൈനിംഗ് പഠനം പൂര്‍ത്തിയാക്കാനും, തുടര്‍ന്ന് എറണാകുളത്തേക്ക് മാറി പരസ്യമേഖലയില്‍ സാന്നിധ്യമറിയിക്കാനും കഴിഞ്ഞു. അവിടെ വെച്ച് ലോര്‍ഡ് ലിവിംങ്സ്റ്റണ്‍ 7000 കണ്ടിയെന്ന സിനിമയുടെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെ പരിചയപ്പെടാന്‍ കഴിഞ്ഞതാണ് സ്റ്റെഫിയുടെ ജീവിതത്തില്‍ വഴിതിരിവായത്. അദ്ധേഹമാണ് തന്റെ സിനിമയില്‍ വസ്ത്രാലങ്കാരത്തിന് സെറ്റെഫിക്ക് ആദ്യ അവസരം നല്‍കിയത്. എന്നാല്‍ ആ പടം ആരംഭിക്കുന്നതിന് മുമ്പേതന്നെ ലുക്കാ ചുപ്പി യെന്ന സിനിമയില്‍ സ്റ്റെഫി വസ്ത്രാലങ്കാരം ചെയ്യുകയും തന്റെ പ്രൊഫഷണല്‍ ലൈഫിന് തുടക്കം കുറിക്കുകയും ചെയ്തു. കേവലം 23 വയസ്സുമാത്രമുള്ളപ്പോഴാണ് ഈ മിടുക്കി മലയാള സിനിമയില്‍ ആദ്യമായി തന്റെ സാന്നിധ്യം അറിയിച്ചത്. പിന്നീട് ഗപ്പി,ആന്‍മരിയ കലിപ്പിലാണ്,എസ്ര,അങ്കമാലി ഡയറീസ്
തുടങ്ങിയ ചലചിത്രങ്ങളില്‍ സ്റ്റെഫി തന്റെ വസ്ത്രാലങ്കാരമികവ് തെളിയിക്കുകയായിരുന്നു. ഒട്ടേറെ മത്സരമുള്ള സിനിമാ മേഖലയില്‍ സ്റ്റെഫിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതുതെന്ന് സ്റ്റെഫിയുടെ കഠിനാദ്ധ്വാനവും, അര്‍പ്പണ മനോഭാവവും ,ഭാവനയും കൊണ്ട് മാത്രമാണ്. ഇതിനിടയില്‍ എന്‍പി അബു മെമ്മോറിയല്‍ പുരസ്‌കാരം, വെള്ളിനക്ഷത്രം സിനിമാ മാഗസിന്‍ പുരസ്‌കാരം ഇവയൊക്കെ ഈ മിടുക്കിയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്ത് താമസിച്ചുവരികയാണ് സ്റ്റെഫി. കല്ലോടി അംഗന്‍വാടി അദ്ധ്യാപികയായ ഗ്രേസിയാണ് മാതാവ്. ടിറ്റോ സേവ്യര്‍ ഏക സഹോദരനാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍