OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തട്ടിപ്പുകാരന്‍ പിടിയില്‍ 

  • S.Batheri
09 Mar 2021

 

പുല്‍പ്പള്ളി: വയനാട്ടിലും, അയല്‍ ജില്ലകളിലും വീടുകള്‍ കയറിയിറങ്ങി ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ്  വ്യാപക പണപ്പിരിവ് നടത്തി മുങ്ങുന്ന തട്ടിപ്പുകാരനെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഗൃഹോപകരണങ്ങള്‍ എത്തിച്ച് നല്‍കാമെന്ന പേരില്‍ പുല്‍പ്പള്ളി സീതാമൗണ്ടിലെ രണ്ടാളുകളില്‍ നിന്ന് പണം വാങ്ങി മുങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പേരിയ  കപ്പാട്ട്മലയിലെ മുക്കത്ത് വീട്ടില്‍ ബെന്നി  ബേബി (42) നെ ഇന്ന് ഉച്ചയോടെ പുല്‍പ്പള്ളി പോലീസ് അറസ്റ്റു ചെയ്തത്.  മിതമായ നിരക്കില്‍ ഗൃഹോപകരണങ്ങള്‍ മണിക്കൂറുകള്‍ക്കകം എത്തിച്ചുതരാമെന്ന് പറഞ്ഞ് അഡ്വാന്‍സ് വാങ്ങി തട്ടിപ്പ് നടത്തുന്ന  ഇയാള്‍ക്കെതിരെ  കേരളത്തിലെ നിരവധി സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. മാനന്തവാടി, കാസര്‍ഗോഡ് ജില്ലയിലെ ചിറ്റാരിക്കല്‍, കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് എന്നീ സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ വയനാട് ജില്ലയിലെ നിരവധി സ്‌റ്റേഷനുകളില്‍ സമാന രീതിയിലുള്ള തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്  ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show