ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവച്ചു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. നേതൃമാറ്റം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ത്രിവേന്ദ്ര സിംഗ് രാജിവച്ചത്.2017ലാണ് ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്. കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് തിവേന്ദ്ര സിംഗിന്റെ രാജി. ധന്‍ സിംഗ് റാവത്ത് പകരം മുഖ്യമന്ത്രിയാകാനാണ് സാധ്യത. നിലവില്‍ ഉത്തരാഖണ്ഡ് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് ധന്‍സിംഗ് റാവത്ത്. കേന്ദ്രമന്ത്രി രമേഷ് പൊക്രിയാലിന്റെ പേരും പരിഗണനയിലുണ്ട്.പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പാണ് രാജിക്ക് കാരണമെന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. രാജി ഒറ്റകെട്ടായി എടുത്ത തീരുമാനമാണെന്നും ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയ പാര്‍ട്ടിക്ക് നന്ദിയുണ്ടെന്നും ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.2017ല്‍ 57 സീറ്റുകള്‍ നേടിയാണ് തിവേന്ദ്ര സിംഗ് റാവത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍