പ്രിന്റിംഗ് പ്രസ് ഉടമകള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം:വയനാട് ജില്ലാ കളക്ടര്‍

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അച്ചടി ജോലികള്‍ നടത്തുന്ന പ്രിന്റിംഗ് പ്രസ് ഉടമകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.അച്ചടിക്കുന്ന നോട്ടീസുകള്‍, ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങി എല്ലാത്തരം പ്രചാരണ സാമഗ്രികളിലും പ്രസിന്റെയും പ്രസാധകന്റെയും പേരും വിലാസവും ഉണ്ടായിരിക്കണം. കോപ്പികള്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ സമര്‍പ്പിക്കണം. ഇതിനൊപ്പം പ്രസാധകന്‍ നല്‍കിയ പ്രഖ്യാപനത്തിന്റെ പകര്‍പ്പ്, അച്ചടിച്ച കോപ്പികളുടെ എണ്ണം, ഈടാക്കിയ കൂലി എന്നിവ രേഖപ്പെടുത്തിയ ഫോറവും നല്‍കണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രസുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍