നിയന്ത്രണം വിട്ട പച്ചക്കറി ലോറി മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

മീനങ്ങാടി: മീനങ്ങാടി 54 ല്‍ നിയന്ത്രണം വിട്ട പച്ചക്കറി ലോറി മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറായ ബത്തേരി സ്വദേശി ഷിബുവിനും, ക്ലീനര്‍ ചെതലയം സ്വദേശി ദിനേഷിനുമാണ് പരിക്കേറ്റത്. മൈസൂരില്‍ നിന്നും, വടകരക്കുള്ള പച്ചക്കറിയുമായി പോവുകയായിരുന്ന ലോറിയാണ് ഇന്നലെ രാത്രി 11 മണിയോടെ അപകടത്തില്‍ പെട്ടത്. പള്‍സ് എമര്‍ജന്‍സി ടീം മീനങ്ങാടി യൂണിറ്റ് പ്രസിഡണ്ട് അക്ബറിന്റെ 3 ജെ.സി.ബികളുപയോഗിച്ച് ലോറി ഉയര്‍ത്തിയതിന് ശേഷം ഒന്നരമണിക്കൂറോളം ഫയര്‍ഫോഴ്‌സും, പോലീസും ,പള്‍സ് എമര്‍ജന്‍സി ടീമംഗങ്ങളും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഷിബുവിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ദിനേഷിനെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍