OPEN NEWSER

Thursday 15. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന് 47  പേര്‍ക്ക് കൂടി കോവിഡ്; 71 പേര്‍ക്ക് രോഗമുക്തി; 45 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  • Mananthavadi
07 Mar 2021

 

 

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (7.03.21) 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 71 പേര്‍ രോഗമുക്തി നേടി. 45 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27359 ആയി. 25899 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1218 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1124 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 

രോഗം സ്ഥിരീകരിച്ചവര്‍

മീനങ്ങാടി സ്വദേശികളായ 11 പേര്‍, മേപ്പാടി, മുട്ടില്‍ നാലു പേര്‍ വീതം, അമ്പലവയല്‍, കല്‍പ്പറ്റ, കണിയാമ്പറ്റ, നൂല്‍പ്പുഴ മൂന്നു പേര്‍ വീതം, മാനന്തവാടി, മൂപ്പൈനാട്, പൂതാടി, ബത്തേരി, പൊഴുതന രണ്ടു പേര്‍ വീതം, എടവക, നെന്മേനി, പനമരം, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശിയും, ദുബായിയില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശിയുമാണ് ഇതര  സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമെത്തി രോഗ ബാധിതരായത്.

 

71 പേര്‍ക്ക് രോഗമുക്തി

പുല്‍പ്പള്ളി സ്വദേശികളായ 3 പേര്‍, അമ്പലവയല്‍, മീനങ്ങാടി രണ്ടു പേര്‍ വീതം, പനമരം, വൈത്തിരി, മാനന്തവാടി, കണിയാമ്പറ്റ, എടവക, മേപ്പാടി, ബത്തേരി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 57 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

 

309 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (7.03.21) പുതുതായി നിരീക്ഷണത്തിലായത് 309 പേരാണ്. 377 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4587 പേര്‍. ഇന്ന് പുതുതായി 7 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 896 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 293112 സാമ്പിളുകളില്‍ 290823 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 263464 നെഗറ്റീവും 27359 പോസിറ്റീവുമാണ്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഹാഷിഷ് ഓയിലും മെത്താഫിറ്റമിനും പിടികൂടി: പ്രതിക്കായി അന്വേഷണം ഊര്‍ജിതം
  • പറമ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയാള്‍ പിടിയില്‍:
  • ഇഎസ്എ ഭൂപടം ജനങ്ങളെ കബളിപ്പിക്കുന്നത്: കര്‍ഷക തൊഴിലാളി യൂണിയന്‍
  • നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം
  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ സിപിഐ അനുശോചിച്ചു
  • ആധാര്‍ പുതുക്കലിന് പ്രത്യേക ക്യാമ്പുകള്‍ നടത്തും: വയനാട് ജില്ലാ കളക്ടര്‍
  • ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി. സതീശന്‍
  • പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്‌കാരം നാളെ; രാവിലെ 9 മുതല്‍ കമ്മന നവോദയ സ്‌കൂളില്‍ പൊതുദര്‍ശനം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show