കഞ്ചാവുമായി ഒരാള്‍ പിടിയില്‍
ബാവലി: വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും തിരുനെല്ലി എസ്.ഐ കെ.എ പൗലോസും സംഘവും സംയുക്തമായി ബാവലി പാലത്തിന് സമീപം വെച്ച് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കാട്ടിക്കുളം വയല്‍ക്കര പുതുക്കുടിയില്‍ വി.ഷിബു (44) ആണ് പിടിയിലായത്. കര്‍ണ്ണാടക ഹൊസള്ളി ഭാഗത്തു നിന്നും കഞ്ചാവുമായി ബാവലി പാലംകടന്നുവരുകയായിരുന്നു ഇയാള്‍. ഇയാളുടെ പക്കല്‍ നിന്നും 170 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വി.ഷിബുവിനെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍