രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് മരണം 100 കടന്നു

രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് മരണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേര്‍ രാജ്യത്ത് മരണമടഞ്ഞു. പ്രതിദിന കൊവിഡ് കേസുകളിലും തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 28ന് ശേഷമാണ് വീണ്ടും പ്രതിദിന കൊവിഡ് മരണം 100 കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേര്‍ കൊവിഡ് മൂലം മരണമടഞ്ഞു. 13, 819 രോഗബാധിതര്‍ ആശുപത്രി വിട്ടതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ സംഖ്യ ഒരു കോടി എട്ട് ലക്ഷം കടന്നു. അതേസമയം രണ്ടാം ഘട്ട വാക്‌സിനേഷന്‍ രാജ്യത്ത് ഊര്‍ജിതമായി നടക്കുകയാണ്. നിലവില്‍ കൊവിന്‍ പോര്‍ട്ടലിലുളള സാങ്കേതിക തടസങ്ങള്‍ ഉടന്‍ പരിഹരിക്കും. ഏറ്റവും കൂടുതല്‍ പ്രതിദിന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,998 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഡല്‍ഹിയില്‍ ഏതാനും ആഴ്ചകളായി കുറഞ്ഞ നിന്ന കൊവിഡ് നില വീണ്ടും വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍