ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം തുറന്നു

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം വയനാട് കളകട്രേറ്റില്‍ പ്രവര്‍ത്തനം തുടങ്ങി. പൊതുജനങ്ങള്‍ക്ക് 1950 എന്ന നമ്പര്‍ വഴി ബന്ധപ്പെടാം. സിവിജില്‍ ആപ്പ് വഴി ലഭിക്കുന്ന പരാതികളും കണ്‍ട്രോള്‍ റൂം നിരീക്ഷിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ എജന്‍സി/ സമിതികളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും ഇവിടെ നിന്നാണ്. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങളും പരാതികളും ബന്ധപ്പെട്ട സമിതിക്ക് ഉടന്‍ കൈമാറുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എ.ഡി.എം ടി. ജനില്‍ കുമാര്‍ നോഡല്‍ ഓഫീസറും ഹുസൂര്‍ ശിരസ്തദാര്‍ ബി. പ്രദീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസറുമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍