OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

  • S.Batheri
03 Mar 2021

മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിയമസഭാ  തിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്‌സൈസ് ,റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയില്‍ മൈസൂരില്‍ നിന്നും കോഴിക്കോടേക്കുള്ള കെ.എസ്.ആര്‍.ടി.സി  ബസ്സില്‍ നിന്നും നിയമ വിരുദ്ധമായി കടത്താന്‍ ശ്രമിച്ച  50 കിലോഗ്രാം (1600 പാക്കറ്റ് ) നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഉടമസ്ഥനില്ലാത്ത നിലയില്‍ ബസിന്റെ പുറക് വശത്തെ സീറ്റിനടിയില്‍ സ്യൂട്ട് കെയ്‌സിലും ബാഗിലും ഒളിച്ചു വെച്ച നിലയിലാണ് കടത്താന്‍ ശ്രമിച്ചത്. കേരളത്തില്‍ ഉദ്ദേശം ഒന്നര ലക്ഷം രൂപ വിലമതിക്കുന്നതാണ് കണ്ടെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.കെ. മണികണ്ഠന്റെ  നേതൃത്വത്തിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥരെ കൂടാതെ പരിശോധനയില്‍ .സ്റ്റാറ്റിസ്റ്റിക്  വിജിലന്‍സ് ടീം ഉദ്യോഗസ്ഥരായ ബാലകൃഷ്ണന്‍ കെ.ജി, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സുല്‍ത്താന്‍ ബത്തേരി, തങ്കന്‍ എ.എസ്.ഐ. സുല്‍ത്താന്‍ ബത്തേരി , സുബീഷ് .സി.പി.ഒ. ഡി.എച്ച്.ക്യു  എന്നിവര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് കര്‍ശനമായ പരിശോധനയാണ് മുത്തങ്ങയില്‍ ആരംഭിച്ചിട്ടുള്ളത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show