റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയാള്‍ മരിച്ച സംഭവം; വാഹനമിടിച്ചതാണെന്ന് സംശയം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
പനമരം: കെല്ലൂരില്‍ റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയും പിന്നിട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്ര മധ്യേ മരിക്കുകയും ചെയ്ത പനമരം കരിമ്പുമ്മലില്‍ താമസിച്ചു വരുന്ന മുഹമ്മദ് (34) ന്റെ മരണവുമായി ബന്ധപ്പെട്ട് പനമരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഹമ്മദിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ ഏതോ വാഹനം തട്ടിയാണ് പരിക്കേറ്റതെന്ന് പോലീസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ച് വരുന്നുണ്ട്. പനമരം പരക്കുനി പുറക്ക വീട്ടില്‍ അബ്ദുള്ളയുടേയും, ആമിനയുടേയും മകനാണ് മുഹമ്മദ്. ഇന്നലെ അര്‍ധരാത്രിയോടെ കെല്ലൂരിലെ റോഡരികില്‍ പരിക്കേറ്റ് കിടന്നിരുന്ന മുഹമ്മദിനെ നാട്ടുകാര്‍ ആദ്യം വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് പ്രവേശിക്കും മുമ്പ് മുഹമ്മദ് മരണപ്പെടുകയായിരുന്നു. തലയ്ക്കും, കൈക്കും പരിക്കേറ്റ നിലയിലായിരുന്നു മുഹമ്മദിനെ കണ്ടെത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍