റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയാള്‍ ആശുപത്രിയാത്രാമധ്യേ മരണപ്പെട്ടു

പനമരം: പനമരം കരിമ്പുമ്മലില്‍ താമസിച്ചു വരുന്ന മുഹമ്മദ് (34) ആണ് മരിച്ചത്. പരക്കുനി പുറക്ക വീട്ടില്‍ അബ്ദുള്ളയുടേയും, ആമിനയുടേയും മകനാണ്. ഇന്നലെ അര്‍ധരാത്രിയോടെ കെല്ലൂരിലെ റോഡരികില്‍ പരിക്കേറ്റ് കിടന്നിരുന്ന മുഹമ്മദിനെ നാട്ടുകാര്‍ ആദ്യം വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് പ്രവേശിക്കും മുമ്പ് മുഹമ്മദ് മരണപ്പെടുകയായിരുന്നു. തലയ്ക്കും, കൈക്കും പരിക്കേറ്റ നിലയിലായിരുന്നു മുഹമ്മദിനെ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പോലീസ് വിശദമായ അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍