OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം: സ്‌ക്വാഡുകള്‍ രൂപീകരിച്ചു

  • Kalpetta
28 Feb 2021

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം വയനാട് ജില്ലയില്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി എ.ഡി.എം ടി. ജനില്‍ കുമാര്‍ നോഡല്‍ ഓഫീസറായി എം.സി.സി സ്‌ക്വാഡ് രൂപീകരിച്ചു. ജില്ലാതല ചാര്‍ജ് ഓഫീസറായി ഹുസൂര്‍ ശിരസ്ദാര്‍ പി. പ്രദീപ്, അസിസ്റ്റന്റ് ചാര്‍ജ് ഓഫീസറായി ജൂനിയര്‍ സൂപ്രണ്ട് ഷീബാമ്മ ജോസഫ് എന്നിവരെയും നിയമിച്ചു. മൂന്ന് അംഗങ്ങളും ജില്ലാ തല സ്‌ക്വാഡില്‍ ഉണ്ടാകും. 

നിയോജകമണ്ഡലം അടിസ്ഥാനത്തിലും ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. മാനന്തവാടി നിയോജക മണ്ഡലത്തില്‍ സ്‌ക്വാഡ് ചാര്‍ജ് ഓഫീസറായി ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി. രാഗേഷ്, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി. സന്ദീപ് കുമാര്‍, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി. രണകുമാര്‍ എന്നിവരെയും നിയമിച്ചു. നിയോജകമണ്ഡല അടിസ്ഥാനത്തില്‍ രൂപീകരിച്ച ടീമില്‍ രണ്ട് അംഗങ്ങളെ വീതം ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നിയമിക്കും. അതത് നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. 

സി  വിജില്‍ ആപ് മുഖേന ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തവും എം.സി.സി സ്‌ക്വാഡിനാണ്. ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തും. എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ട് നോഡല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show