രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ നാളെ

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ നാളെ. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക.60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ള 45നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുമാണ് നാളെ മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുക. കോവിന്‍ എന്ന സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. സര്‍ക്കാര്‍ തലത്തില്‍ പതിനായിരവും സ്വകാര്യ മേഖലയില്‍ ഇരുപതിനായിരവും കേന്ദ്രങ്ങളാണ് വാക്‌സിനേഷന് തയാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതില്‍ 100 രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്.
ജനുവരി 16 ന് ആരംഭിച്ച വാക്‌സിനേഷനില്‍ ഇതുവരെ ഒന്നരക്കോടിയോളം കൊവിഡ് മുന്‍നിര പോരാളികള്‍ വാക്‌സില്‍ സ്വീകരിച്ചതായാണ് കണക്ക്.രാജ്യം രണ്ടാംഘട്ട വാക്‌സിനേഷന് സജ്ജമാകുമ്പോഴും കേരളവും മഹാരാഷ്ട്രയും ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളായി തുടരുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്ന മഹാരാഷ്ട്രയിലെ അമരാവതിയില്‍ മാര്‍ച്ച് 7 വരെ ലോക്ക്ഡൗണ്‍ നീട്ടി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍