കനാലില്‍ കുളിക്കാനിറങ്ങുന്നതിനിടെ കുഴഞ്ഞുവീണ റിട്ട.എസ്.ഐ മരിച്ചു
കാരാപ്പുഴ: കാരാപ്പുഴയിലെ ഡാമിനോട് ചേര്‍ന്നുള്ള കനാലില്‍ കുളിക്കാനിറങ്ങുന്നതിനിടെ കുഴഞ്ഞുവീണ റിട്ട.എസ്ഐ മരണപ്പെട്ടു. എരുമാട് പനഞ്ചിറ സ്വദേശി കാക്കനാട്ട് വീട്ടില്‍ ജോര്‍ജ്ജ്(62) ആണ് മരിച്ചത്.ഇന്നലെ 7 മണിയോടെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അദ്ദേഹം.കുഴഞ്ഞുവീണയുടന്‍ ഇദ്ദേഹത്തെ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഷേര്‍ളിയാണ് ഭാര്യ.നിധിന് ജോര്‍ജ്ജ്, നവീന്‍ ജോര്‍ജ്ജ് എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍