രാജ്യത്ത് കോവിഡ് കൂടുന്നു; 24 മണിക്കൂറിനിടെ 16,488 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,488 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,10,79,979 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 12,771 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 113 പേരുടെ മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 1,56,938 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി ഏഴുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍