ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു
കല്‍പ്പറ്റ: ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ഡി.സി.സി സെക്രട്ടറിയുമായ പി.കെ അനില്‍കുമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. തുടര്‍ന്ന് എല്‍.ജെ.ഡി യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.മുന്‍ജില്ലാ പഞ്ചായത്തംഗവും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു അദ്ദേഹം.കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന ആളായിരുന്നു അനില്‍കുമാര്‍. പ്രാദേശിക വികാരം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ല എന്നും, രണ്ടു വര്‍ഷമായുള്ള അവഗണന ഇനി സഹിക്കാനാവില്ലെന്നും അനില്‍കുമാര്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കാന്‍ കാരണം കല്‍പ്പറ്റ സീറ്റ് അല്ലെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്നും അനില്‍കുമാര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസ് വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് പിന്നാലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.അനില്‍കുമാര്‍ കല്‍പ്പറ്റയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍