OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി  കച്ചവടക്കാര്‍ പിടിയില്‍; പിടിയിലായത് മുമ്പും സമാന കേസുകളില്‍ പ്രതികളായവര്‍

  • S.Batheri
25 Feb 2021

ബത്തേരി: സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് സംഘം  ബത്തേരി ടൗണിലും പരിസരങ്ങളിലും നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയിലായി. സുല്‍ത്താന്‍ ബത്തേരി ചുങ്കം ബിസ്മി സ്‌റ്റോഴ്‌സ് ഉടമ തൊണ്ടയങ്ങാടന്‍കണ്ടി  വീട്ടില്‍  അഷ്‌റഫ് (39), അസംപ്ഷന്‍ ജംഗ്ഷനില്‍ കട നടത്തുന്ന മണിച്ചിറ സ്വദേശി തൊണ്ടയാന്‍ കണ്ടി ഹസ്സന്‍കുട്ടി (43) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ മുമ്പും നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് നിരവധി എക്‌സൈസ്, പോലീസ് കേസ്സുകള്‍ എടുത്തിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.ജി ശശികുമാര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ് കുമാര്‍ പി.കെ , പി.ആര്‍ വിനോദ്, വിഷ്ണു കെ.കെ, ജ്യോതിസ് മാത്യു, സുധീഷ് കെ.കെ, െ്രെഡവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ പരിശോധനയില്‍ ഉണ്ടായിരുന്നു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show