വയനാട് സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ക്ക് ദേശീയ അംഗീകാരം

കല്‍പ്പറ്റ: െ്രെകം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് ആന്റ് സിസ്റ്റംസ് (സി.സി.റ്റി.എന്‍.എസ്), ഇന്റര്‍ ഓപ്പറബിള്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റംസ് (ഐ.സി.ജെ.എസ്) എന്നിവയിലെ മികച്ച പ്രവര്‍ത്തനത്തിന് വയനാട് ജില്ലാ പോലീസ് ആസ്ഥാനത്തെ എസ്.ഐ ശ്രീനിവാസന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാര്‍ഡിന് അര്‍ഹനായി. ഇദ്ദേഹം ഉള്‍പ്പടെ കേരള പോലീസിലെ മൂന്ന് പേര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. കേരള ടീമിലെ അംഗമായ ശ്രീനവാസന്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു.വയനാട് കുന്നമ്പറ്റ സ്വദേശിയാണ് ശ്രീനിവാസന്‍.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് മുതലുളള പോലീസ് നടപടികള്‍ രാജ്യവ്യാപകമായി ഒറ്റശൃംഖലയില്‍ കൊണ്ടുവരുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഇഗവേണന്‍സ് സംരംഭമാണ് സി.സി.റ്റി.എന്‍.എസ്. പോലീസ്, എക്‌സൈസ്, ജയില്‍, വനംവകുപ്പ് മുതലായ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍പ്പെട്ട ആള്‍ക്കാരുടെ വിശദവിവരങ്ങളും ശിക്ഷ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തുന്ന പോര്‍ട്ടല്‍ സംവിധാനമാണ് ഐ.സി.ജെ.എസ്.
മേല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സ്തുത്യര്‍ഹ സംഭാവന നല്‍കിയതിനാണ് കേരളത്തില്‍ നിന്നുമുള്ള ടീമിലെ ശ്രീനിവാസന് അംഗീകാരം ലഭിച്ചത്. വയനാട് ജില്ലാ പോലീസ് ആസ്ഥാനത്തെ സബ്ബ് ഇന്‍സ്‌പെക്ടറാണ്. വിവിധ കമ്പ്യൂട്ടര്‍ പ്രൊജക്ടുകളുടെ അസി. നോഡല്‍ ഓഫീസറാണ് അദ്ദേഹം. മുണ്ടേരി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക കെഎം ഷീനയാണ് ഭാര്യ. കെഎസ് അഭിനന്ദ് മകനാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍