റെയില്‍ ഫെന്‍സിങ്ങ് ഉദ്ഘാടനം നാളെ

ബത്തേരി :വയനാട് ജില്ലയില്‍ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചിന്റെ പരിധിയില്‍ വരുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ സത്രംകുന്ന് മുതല്‍ പൂതാടി ഗ്രാമപഞ്ചായത്തിലെ മൂടകൊല്ലി വരെയുള്ള 10 കിലോമീറ്റര്‍ വരുന്ന വനാതിര്‍ത്തിയില്‍ റെയില്‍ ഫെന്‍സിങ്ങ് ഉദ്ഘാടനം നാളെ (ഫെബ്രവരി 24) വൈകുന്നേരം 4.40 മണിക്ക് വനം-വന്യജീവി, മൃഗ സംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പ് മന്ത്രി അഡ്വ. കെ. രാജു സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് ഐ.ബിയില്‍ വച്ച് നിര്‍വ്വഹിക്കുംവീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉദ്ഘാടനം നടത്തുന്നത്. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷതവഹിക്കും.
സുല്‍ത്താന്‍ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍, ടി.കെ. രമേഷ്,പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി സാബു എന്നിവര്‍ മുഖ്യാതിഥികളുമാകുന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ കൗണ്‍സിലര്‍മാരും, പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കുടുക്കുന്നു. സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ വരുന്ന സുല്‍ത്താന്‍ബത്തേരി പട്ടണത്തിന്റെ അതില്‍ത്തി മുതല്‍ പൂതാടി പഞ്ചായിത്തിലെ മൂടക്കൊല്ലിവരെ വരുന്ന വനഭാഗങ്ങളില്‍ നിന്നും കാട്ടാനകല്‍ ഇറങ്ങി സമീപ പ്രദേശങ്ങളില്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതും, മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതും, പല സന്ദര്‍ഭങ്ങളിലും കാട്ടാനകള്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തിന്റെ ഭാഗങ്ങളിലും എത്തുന്നതും നിത്യ സംഭവമായിരുന്നു. സുല്‍ത്താന്‍ ബത്തേരി പട്ടണത്തില്‍ കാട്ടാന എത്തിപ്പെട്ടാല്‍ ഉണ്ടാകുന്ന അതിഗുരുതര സാഹചര്യവും, ഈ പ്രദേശത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു.
പൊതുജനങ്ങളുടെ ഈ ആവശ്യം പരിഗണിച്ച് 2018 വര്‍ഷത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ സത്രംകുന്ന് മുതല്‍ പൂതാടി ഗ്രാമപഞ്ചായത്തിലെ മൂടകൊല്ലി വരെയുള്ള 10 കിലോമീറ്റര്‍ വരുന്ന വനാതിര്‍ത്തിയില്‍ റെയില്‍ ഫെന്‍സിങ്ങ് സ്ഥാപിക്കുന്നതിന് 15.12 കോടി രൂപ വകയിരുത്തുകയും ആയതിന് അംഗീകാരം ലഭിക്കുകയും ചെയ്തു. 2019 വര്‍ഷത്തില്‍ ആരംഭിച്ച് ഇപ്പോള്‍ പൂര്‍ത്തീകരിച്ച കേരളത്തിലെ ആദ്യ റെയില്‍ ഫെന്‍സിംഗിന്റെ ഉദ്ഘാടനമാണ് വനം-വന്യജീവി വകുപ്പ് മന്ത്രി നിര്‍വ്വഹിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍