നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച ശേഷം മരത്തിലിടിച്ചു ;അഞ്ച് പേര്‍ക്ക് പരിക്ക്

മീനങ്ങാടി: മീനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലും, മരത്തിലുമിടിച്ച് 5 പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ ബീനാച്ചി പറളിക്കല്‍ വീട്ടില്‍ മജീദ് (40), കാര്‍ യാത്രിക കല്‍പ്പറ്റ മുണ്ടേരി ഐക്കരത്താഴത്ത് വീട്ടില്‍ ഗ്രേസി സണ്ണി (67) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന കല്‍പ്പറ്റ പൂനേലില്‍ കൈരളി നഗര്‍ ജോസഫ് (70 ) ജോസഫിന്റെ ഭാര്യ ലില്ലി (60) സണ്ണി (70) എന്നിവരുടെ പരിക്ക് ഗുരുതരമുള്ളതല്ല. ഇന്ന് വൈകുന്നേരം 4.30 നാണ് മീനങ്ങാടി പി.ബി.എം ആശുപത്രിക്ക് സമീപമായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ച കാര്‍ സമീപത്തെ മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍