ഡി.എം വിംസില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി അടക്കമുള്ള സേവനങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സിനു കീഴില്‍ സൗജന്യമായി ലഭിക്കും
മേപ്പാടി: ഡി.എം വിംസ് മെഡിക്കല്‍ കോളജില്‍ യൂറോളജി, കാര്‍ഡിയോളജി, ഡയാലിസിസ്, മാക്സിലോ ഫേഷ്യല്‍ തുടങ്ങിയ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ സേവനങ്ങള്‍ ഉള്‍പ്പെടെ സ്പോര്‍ട്സ് മെഡിസിന്, അത്യാഹിതം, ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, ശിശുരോഗം, പ്രസവ സ്ത്രീ രോഗം, അസ്ഥിരോഗം, ഇ.എന്‍. റ്റി, നേത്ര രോഗം, ത്വക്ക് രോഗം, നവജാത ശിശു രോഗം, മാനസീകാരോഗ്യം തുടങ്ങിയ എല്ലാ ജനറല്‍ വിഭാഗങ്ങളിലും സര്‍ക്കാരിന്റെ സൗജന്യ ചികിത്സാ സ്കീമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാര്‍ഡുള്ളവര്‍ക്ക് കിടത്തി ചികിത്സയും ശസ്ത്രക്രിയകളും സൗജന്യമായി ലഭിക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഈ സൗകര്യം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായി നേരത്തെ ചര്‍ച്ച നടത്തുകയും ജില്ലയിലെയും അനുബന്ധ പ്രദേശങ്ങളിലെയും രോഗികള്‍ക്ക് പ്രസ്തുത സേവനങ്ങള്‍ ലഭ്യമാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നുമാണ് അധികൃതര്‍ ഈ തീരുമാനമെടുത്തത്.കൂടുതല്‍ വിവരങ്ങക്ക് 8111 88 1178 എന്ന നമ്പറില്‍ വിളിക്കുക
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍